Asianet News MalayalamAsianet News Malayalam

ആർആർആറിന് ശേഷം മാസ് ചിത്രവുമായി ജൂനിയർ എൻടിആർ; 'ദേവര പാര്‍ട്ട്‌ 1' അപ്ഡേറ്റ്

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രം.

junior ntr movie devara part 1 first second update
Author
First Published Aug 3, 2024, 2:15 PM IST | Last Updated Aug 3, 2024, 2:15 PM IST

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1 എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ്‌ 5ന് പുറത്തിറങ്ങും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഒരു റൊമാന്റിക്‌ ഗാനമായിരിക്കും ഇതെന്നാണ് ഗാനത്തിന്റെ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. 

അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനം പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ആ കണ്ണുകൾ നിറഞ്ഞു..; ദുരന്തഭൂമിയിലെ വിങ്ങൽ തൊട്ടറിഞ്ഞ് 'ലാലേട്ടൻ'

അതേസമയം, ആര്‍ആര്‍ആര്‍ എന്ന ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രാജമാലി സംവിധാനം ചെയ്ത ചിത്രത്തില്‍ രാംചരണും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആലിയ ഭട്ട് ആയിരുന്നു നായിക. സിനിമയിലെ ഗാനത്തിന് ഓസ്കര്‍ അവാര്‍ഡും ലഭിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios