ബോളിവുഡ് അഭിനേതാക്കളില്‍ ഫിറ്റ്‍നെസ്സിന് ഏറെ പ്രാധാന്യം നല്‍കുന്ന നടിയാണ് കരീന കപൂര്‍. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് കരീന കപൂര്‍. കരീന കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കരീനയുടെ ഒരു ത്രോബാക്ക് ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കരീന കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മുമ്പ് ആരാധകര്‍ ഏറ്റെടുത്ത മോഹൻലാല്‍ ഫോട്ടോ പോലുള്ളതാണ് കരീന കപൂറിന്റേതും.

പുഷ് അപ് ചെയ്യുന്ന ട്രെയിനറുടെ മുകളില്‍ കയറി പുഷ്‍ അപ് ചെയ്യുന്നതു പോലുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. പണ്ട് മോഹൻലാലും ഇതുപോലെ ചെയ്‍തതാണ് എന്ന് മലയാളി സിനിമ ആരാധകര്‍ പറയുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.  ഗര്‍ഭിണിയായിട്ടുള്ള കരീന കപൂര്‍ സന്തോഷത്തില്‍ കുട്ടിക്കളി ചെയ്യുന്ന വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.  കരീന കപൂറിന് തൈമൂര്‍ എന്ന മകനുണ്ട്. സെയ്‍ഫ് അലി ഖാൻ ആണ് കരീന കപൂറിന്റെ ഭര്‍ത്താവ്.

ആമിര്‍ ഖാൻ നായകനാകുന്ന ലാല്‍ സിംഗ് ചദ്ധ ആണ് കരീന കപൂറിന്റേതായി പുര്‍ത്തിയായ ചിത്രം.

ഇപ്പോഴത്തെ മഹാമാരികാലത്ത് സിനിമ പൂര്‍ത്തിയായതിന്റെ സന്തോഷം അടുത്തിടെ കരീന കപൂര്‍ പങ്കുവെച്ചിരുന്നു.