ജ്യോതിക നായികയാകുന്ന പുതിയ ചിത്രം 'പൊന്‍മകള്‍ വന്താലിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ത്രില്ലർ പശ്ചാത്തലത്തിൽ  ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത് നടനും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യയാണ്. പുതുമുഖ സംവിധായകന്‍ ജെജെ ഫെഡറിക് ഒരുക്കുന്ന ചിത്രത്തില്‍ ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

 

ചിത്രത്തിന്റെ നിര്‍മാണത്തില്‍ സൂര്യ പങ്കാളിയാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിറ്റ് ചിത്രം 96ലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങള്‍  ഒരുക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്. 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജ്യോതികയ്ക്ക് ഇപ്പോള്‍ മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്.