Asianet News MalayalamAsianet News Malayalam

'ഞാൻ ഗോവയില്‍ സുഖവാസത്തിന് പോയതല്ല', ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ ജി ജോര്‍ജിന്റെ ഭാര്യ

ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സെല്‍മ.

K G Georges wife Selma about her husband and reacts to allegations hrk
Author
First Published Sep 26, 2023, 1:03 PM IST | Last Updated Sep 26, 2023, 1:03 PM IST

മലയാളത്തിന്റെ എക്കാലത്തെയും ഒരു ഇതിഹാസ സംവിധായകനായ കെ ജി ജോര്‍ജ് ഞായറാഴ്‍ചയാണ് അന്തരിച്ചത്. കെ ജി ജോര്‍ജിനെ വയോജന കേന്ദ്രത്തിലാക്കിയെന്നും അദ്ദേഹത്തെ കുടുംബം നോക്കിയില്ല എന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോവയില്‍ മകനൊപ്പം താമസിക്കുന്ന ഭാര്യ സെല്‍മ. താൻ ഗോവയില്‍ സുഖവാസത്തിന് പോയതല്ല. ജോര്‍ജിനെ ആത്മാര്‍ഥതയോടെയാണ് സ്‍നേഹിച്ചതെന്നും അദ്ദേഹത്തെ താൻ നല്ലവിധമാണ് നോക്കിയതെന്നും സെല്‍മ വ്യക്തമാക്കുന്നു.

സെല്‍മയുടെ വാക്കുകള്‍

മകൻ ഗോവയിലാണ്. മകള്‍ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്. ഇത്രയും നല്ലതായിട്ട് ഞാനും മക്കളും തനറെ ഭര്‍ത്താവിനെ നോക്കിയത്. സിഗ്‍നേച്ചര്‍ എന്ന സ്ഥാപനത്തില്‍ തങ്ങള്‍ ഭര്‍ത്താവിനെ താമസിച്ചിപ്പചത് അവിടെ ഡോക്ടര്‍മാരും നഴ്‍സുമാരും ഫിസിയോ തെറാപ്പി എക്സര്‍സൈസ് ചെയ്യാനുള്ള സ്ഥലമൊക്കെയുള്ളതുകൊണ്ടാണ്. കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്‍ക്ക് മാറ്റിയത്. ഞങ്ങള്‍ വയോജക സ്ഥലത്താക്കിയെന്ന് മനുഷ്യര്‍ പറയുന്നുണ്ട് ഇപ്പോള്‍. സിനിമാ മേഖലയില്‍ ഫെഫ്‍കെ അടക്കമുള്ളവരോട് ചോദിച്ചാല്‍ മതി ഞങ്ങള്‍ എങ്ങനെയാണ് നോക്കിയത് എന്ന്. പിന്നെ ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ?,

പുള്ളിയെ ഒറ്റയ്‍ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത് പലരോടും. എനിക്ക് ഇവിടെ ഒറ്റയ്‍ക്ക് ജീവിക്കാനാകില്ലല്ലോ. പുള്ളിക്ക് സ്‍ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്‍ക്ക് പൊക്കിയെടുത്ത് കുളിപ്പിക്കാനും ഒക്കെയുള്ള ആരോഗ്യം നമുക്കില്ല. ഒരു സ്‍ത്രീ എങ്ങനെ നോക്കും. അതുകൊണ്ടാണ് സിഗ്‍നേച്ചറില്‍ ഞാൻ താമസിപ്പിച്ചത്. അവര്‍ നല്ലതായിട്ടാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രശ്‍നവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു. ജോര്‍ജേട്ടൻ ഒരുപാട് നല്ല സിനിമകളുണ്ടാക്കി. പക്ഷേ കാശുണ്ടാക്കിയില്ല. പക്ഷേ എല്ലാവരും എഴുതുന്നതും പറയുന്നതും തങ്ങള്‍ കാശെടുത്ത് അദ്ദേഹത്തെ കറിവേപ്പിലകണക്ക് തള്ളിയെന്നാണ്. ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ദൈവത്തെയാണ് ബോധിപ്പിക്കേണ്ടത്. സിനിമാക്കാരൻ മാത്രമല്ല നല്ലൊരു ഭര്‍ത്താവുമായിരുന്നു. ഞാൻ ആത്മാര്‍ഥതയോടെയാണ് നോക്കിയത്. ഞാൻ സുഖവാസത്തിനല്ല ഗോവയില്‍ പോയത്. എന്നെ നോക്കാൻ ആരുമില്ല ഇവിടെ. അതുകൊണ്ടാണ് മകന്റെ അടുത്തേയ്‍ക്ക് പോയത്.

Read More: ബോക്സ് ഓഫീസ് കിംഗ് മോഹൻലാലോ മമ്മൂട്ടിയോ?, 23 വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios