Asianet News MalayalamAsianet News Malayalam

കൊലപാതകങ്ങളുടെ ചുരളഴിയിക്കാൻ സിബിഐ വീണ്ടും വരുന്നു, എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവിന്റെ സംവിധാനം

സേതുരാമയ്യര്‍ സിബിഐ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു.

K Madhu direct again cbi film
Author
Kochi, First Published Oct 18, 2019, 10:41 AM IST

മലയാളത്തിലെ പരമ്പര ചിത്രങ്ങളില്‍ ഏറ്റവും ഹിറ്റ് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം സേതുരാമയ്യര്‍ സിബിഐ എന്നായിരിക്കും. എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി കെ മധുവായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.  മിക്ക ചിത്രങ്ങളും ഹിറ്റായി. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എസ് എൻ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകും. ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാൻ സേതുരാമയ്യര്‍ വീണ്ടുമെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സിബിഐ സിനിമകള്‍ വിജയമാക്കിയ കെ മധു അവസാനം സിനിമ സംവിധാനം ചെയ്‍തത് 2012ല്‍ ബാങ്കിംഗ് ഹവേഴ്‍സ് 10-4 ആയിരുന്നു.

സിബിഐ ചിത്രങ്ങളില്‍ രണ്ടെണ്ണം നിര്‍മ്മിച്ചത് കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ കൃഷ്‍ണകൃപയായിരുന്നു. രണ്ടു ചിത്രങ്ങള്‍ കൂടി 2019ല്‍ നിര്‍മ്മിക്കുമെന്ന് കെ മധു നേരത്തെ അറിയിച്ചിരുന്നു. സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്നും കെ മധു നേരത്തെ അറിയിച്ചിരുന്നു. എന്തായാലും കെ മധുവിന്റെ സംവിധാനത്തില്‍ സേതുരാമയ്യര്‍ സിബിഐ വീണ്ടും എത്തുമ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കും.

മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം പ്രദര്‍ശനത്തിനെത്തിയത് 1988ലാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് ഹിറ്റായി. 1989ല്‍ ജാഗ്രത എന്ന രണ്ടാം ഭാഗം എത്തിയെങ്കില്‍ വൻ വിജയമായിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സേതുരാമയ്യര്‍ സിബിഐ’ എന്ന മൂന്നാം ഭാഗവുമെത്തി. 2005ലാണ് നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ പ്രദര്‍ശനത്തിന് എത്തിയത്.

Follow Us:
Download App:
  • android
  • ios