ഇന്ത്യൻ സംഗീത ലോകത്തെ മുടിചൂടാമന്നനായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമികള്‍. അദ്ദേഹത്തിന്റെ ഓര്‍മ ദിനത്തില്‍ ആദരവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്ര.

ശുദ്ധ സംഗീതത്തില്‍ പാലാഴി തീര്‍ത്ത മഹാനുഭാവൻ വി ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്ക് ശതകോടി പ്രണാമം എന്നാണ് കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒട്ടേറെ ആരാധകരും കമന്റുകളുമായി ആദരവ് രേഖപെടുത്തിയിട്ടുണ്ട്. 1919ല്‍ ആയിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ജനനം. 2013ല്‍ അന്തരിച്ചു. കേരളത്തിലെ ഉന്നത ബഹുമതിയായ സ്വാമി പുരസ്‍കാര്‍  അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.