ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങൾക്കിടയിൽ തനിക്ക് ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നുവെന്ന് ഗായിക കെ.എസ്. ചിത്ര. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെയൊരു വിധിയെന്ന് ചിന്തിച്ചിരുന്നു. KS Chithra
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തനിക്ക് ദൈവവിശ്വാസം നഷ്ടമായെന്ന് ഗായിക കെ. എസ് ചിത്ര. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് തനിക്ക്
ജീവിതത്തിൽ ഇത്തരമൊരു വിധിയെന്നും താൻ ആരെയെങ്കിലും ദ്രോഹിച്ചിരുന്നുവോയെന്നും കെ.എസ് ചിത്ര ചോദിക്കുന്നു. പിന്നീട് എങ്ങനെയാണ് തനിക്ക് ദൈവ വിശ്വാസം തിരികെ കിട്ടിയതെന്നതിനെ കുറിച്ചും ചിത്ര സംസാരിക്കുന്നു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു കെ.എസ് ചിത്രയുടെ പ്രതികരണം.
"ഒരു സമയം എനിക്കും ദൈവത്തില്‍ വിശ്വാസം നഷ്ടമായിരുന്നു. അപ്പോള്‍ ആലോചിക്കും, ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനൊരു വിധി? ഞാന്‍ ആരെയെങ്കിലും ദ്രോഹിച്ചോ? റിയാലിറ്റി ഷോയിലെ കുട്ടികളുടെ തെറ്റുകള്‍ പറഞ്ഞത് അവരെ വേദനിപ്പിച്ചുവോ? അവരുടെ ശാപം ആയിരിക്കുമോ? അങ്ങനെ പലതും കാട് കയറി ചിന്തിക്കും." കെ. എസ് ചിത്ര പറയുന്നു.
"അപ്പോള്‍ നേര്‍വഴിക്ക് നയിക്കാന്‍ പല മെസഞ്ചേഴ്‌സും വരും. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്. അതുവരെ ഒരു ഷോക്ക് വരുമ്പോള്‍ ഞാന്‍ വിളക്ക് വെക്കുകയും ഇത്രയും കാലം നാമം ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ട് എന്താ ഇങ്ങനെ എന്ന് ചിന്തിക്കും. പക്ഷെ ഞാന്‍ പിന്നീട് മനസിലാക്കി, നമുക്ക് എന്ന് എഴുതി വച്ചിരിക്കുന്നത് നടക്കും. പരീക്ഷണങ്ങള്‍ ഉണ്ടാകും. അതിനെ മറി കടക്കാനുള്ള ശക്തി തരികയാണ് ദൈവം ചെയ്യുന്നത്." കെ.എസ് ചിത്ര കൂട്ടിച്ചേർത്തു.


