കൂഗിള്‍ കുട്ടപ്പ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
മലയാളത്തില്‍ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ. സിനിമയുടെ ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ തമിഴ്‍ പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കൂഗിള്‍ കുട്ടപ്പ എന്നാണ് തമിഴില്‍ എത്തുമ്പോള്‍ ചിത്രത്തിന്റെ പേര്.

സുരാജ് വെഞ്ഞാറമൂട് ആയിരുന്നു ആൻഡ്രോയ്‍ഡ് കുഞ്ഞപ്പനില്‍ ഭാസ്‍കരപൊതുവാള്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയത്. തമിഴില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് സംവിധായകൻ കെ എസ് രവികുമാറാണ്. ശബരിയും- ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിബ്രാനാണ് സംഗീതം.
കെ എസ് രവികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴിലും ചിത്രം വൻ വിജയമായി മാറുമെന്നു തന്നെയാണ് ടീസര്‍ സൂചിപ്പിക്കുന്നത്.
