ചിത്രത്തിന്‍റെ സ്‌പെഷ്യല്‍ ഫാന്‍സ് ഷോ രാവിലെ 7.30 മുതല്‍ ആരംഭിച്ചിരുന്നു

ആരാധകർ കാത്തിരുന്ന സുരേഷ് ഗോപി (suresh gopi) ചിത്രം കാവൽ (kaaval) തിയറ്ററുകളിലെത്തി. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത് . ചിത്രത്തിന്‍റെ സ്‌പെഷ്യല്‍ ഫാന്‍സ് ഷോ രാവിലെ 7.30 മുതല്‍ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവൽ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ചേരുവകളാണ് ചിത്രത്തിനുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഹൗസ് ഫുൾ ഷോയുമായാണ് ചിത്രം മുന്നേറുന്നത്.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ.