മകന്റെ ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ.

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ കൈലാസ് മേനോന് ആണ്‍കുഞ്ഞ്. മകന്റെ ഫോട്ടോ പങ്കുവെച്ച് കൈലാസ് മേനോൻ പേരും വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമന്യൂ രുദ്ര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സമന്യു എന്നതും രുദ്ര എന്നതും ശിവന്റെ പേരുകളാണ്. ഒരേ മനസുള്ളവര്‍ എന്നാണ് സമന്യയുടെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയു അന്തകൻ എന്നാണ് രുദ്രയുടെ അര്‍ഥം. ശിവന്റെ വലിയ ഭക്തയാണ് കുഞ്ഞിന്റെ അമ്മ എന്നും കൈലാസ് മേനോൻ പറയുന്നു. കൈലാസ് മേനോനും ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്‍ക്കും അഭിനന്ദനവുമായി ഒട്ടേറെ ആരാധകരും രംഗത്ത് എത്തിയിരിക്കുന്നു.