മലയാളത്തിന്റെ പ്രിയപ്പെട്ട യുവ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ആരാധകരോട് സാമൂഹ്യ മാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാൻ കൈലാസ് മേനോൻ സമയം കണ്ടെത്താറുണ്ട്. കൈലാസ് മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൈലാസ് മേനോൻ പങ്കുവെച്ച ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. താൻ വ്യായാമം ചെയ്യാൻ പോയതിനെ കുറിച്ചാണ് കൈലാസ് മേനോൻ രസകരമായി എഴുതിയിരിക്കുന്നത്. സ്വയം ട്രോളുകയാണ് കൈലാസ് മേനോൻ ചെയ്‍തിരിക്കുന്നത്.

ഒരു സൈക്കിളിന്റെയും തന്റെയും ഫോട്ടോയാണ് കൈലാസ് മേനോൻ പങ്കുവെച്ചിരിക്കുന്നത്. ലെ സൈക്കിൾ - എന്നെയും കൊണ്ട് വ്യായാമം ചെയ്യാൻ പോണു എന്ന് വീട്ടിൽ കള്ളം പറഞ്ഞിട്ട് മൊയലാളി ഇവിടെ വന്ന് ഇങ്ങനെ മാനം നോക്കി കിടക്കുന്നത് എന്തൊരു ദ്രാവിഡാണ് 😠 എന്നാണ് കൈലാസ് മേനോൻ എഴുതിയിരിക്കുന്നത്. കൈലാസ് മേനോന്റെ ക്യാപ്ഷനാണ് ആരാധകര്‍ക് ഇഷ്‍ടമായിരിക്കുന്നത്. ജീവാംശമായി എന്ന വരികള്‍ക്ക് കൈലാസ് മേനോൻ നല്‍കിയ സംഗീതം ആരാധകര്‍ക്ക് ഇഷ്‍ടമായിരുന്നു. അവാര്‍ഡുകളും കിട്ടി. ആ ഗാനത്തിന്റെ സംഗീതത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് കൈലാസ് മേനോന് കിട്ടിയിരുന്നു.