മകൻ ആദ്യമായി അച്ഛാ എന്ന് വിളിച്ചപ്പോഴുള്ള വീഡിയോയുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ. 

മലയാളത്തിന്റെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. സംഗീതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ കൈലാസ് മേനോൻ പങ്കുവയ്‍ക്കാറുണ്ട്. തന്റെ മകന്റെ ഫോട്ടോ കൈലാസ് മേനോൻ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ മകൻ ആദ്യമായി അച്ഛാ എന്ന് വിളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കൈലാസ് മേനോൻ.

സമന്യൂ രുദ്ര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സമന്യു എന്നതും രുദ്ര എന്നതും ശിവന്റെ പേരുകളാണ്. ഒരേ മനസുള്ളവര്‍ എന്നാണ് സമന്യയുടെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയു അന്തകൻ എന്നാണ് രുദ്രയുടെ അര്‍ഥമെന്നും ശിവന്റെ വലിയ ഭക്തയാണ് കുഞ്ഞിന്റെ അമ്മ എന്നും കൈലാസ് മേനോൻ പറഞ്ഞിരുന്നു.

അന്നപൂര്‍ണ ലേഖ പിള്ളയാണ് കൈലാസ് മേനോന്റെ ഭാര്യ.

തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനമാണ് കൈലാസ് മേനോനെ ശ്രദ്ധേയനാക്കിയത്.