സിനിമ സീരിയൽ താരം കൈലാസ് നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതാരാവസ്ഥയിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് നടന്റെ കുടുംബം. 

45 വർഷത്തിലേറിയായി സിനിമ - സീരിയൽ രംഗത്തെ നിറ സാന്നിദ്ധ്യമാണ് കൈലാസ് നാഥ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടെപ്പം അഭിനിയിച്ച കൈലാസിന്‍റെ ജീവിതം ഇപ്പോൾ പ്രതിസന്ധിയിലാണ്. കരൾ മാറ്റിവയ്ക്കുക എന്നത് മാത്രമാണ് പോംവഴി. ഹൃദയാഘാതം ഉണ്ടായത്തിനെ തുടർന്ന് ഇപ്പോൾ വെന്റിലേറ്ററിലാണ് കൈലാസ് നാഥ്.

പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് ബൈപാസ് സർജറി നടത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ രോഗം ഗുരുതാരമായതിനെ തുടർന്ന് എറണാകുളത്തെ മകളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. മെയ് 6 ന് അന്തരിക രക്തസ്രവം ഉണ്ടായത്തിനെ തുടർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലിൽ ഇദ്ദേഹം അഭിനയിച്ച് വരുകയായിരുന്നു.

Kailas Nath
SBI TVM
Account number.67015731970
IFCS.SBIN0070690

Name: Dhanya Kailas
Ac No: 100068155732

Bank Name: IndusInd Bank
IFSC : INDB0000363
Branch: Tripunithura
Dhanya : 9349517000

google pay number; 9349517000

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona