തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയാണ്  കാജല്‍ അഗര്‍വാള്‍. കാജല്‍ അഗര്‍വാളും ഡിസൈനറും വ്യവസായിയുമായ ഗൗതം  കിച്‍ലുവും അടുത്തിടെയാണ് വിവാഹിതയായത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഹിമാലയത്തില്‍ നിന്നുള്ള ഫോട്ടോകളാണ് ഇത്.

ഭര്‍ത്താവ് ഗൗതം കിച്‍ലുവുമൊത്താണ് കാജല്‍ അഗര്‍വാള്‍ ഹിമാലയത്തില്‍ ട്രെക്കിംഗ് നടത്തിയത്. ഫോട്ടോകളില്‍ ഭര്‍ത്താവ് ഗൗതം കിച്‍ലുവുമുണ്ട്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സിനിമയിലെ വിശേഷങ്ങള്‍ക്ക് പുറമേ സ്വന്തം കുടുംബ വിശേഷങ്ങളും കാജല്‍ അഗര്‍വാള്‍ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോള്‍ തന്റെ തന്നെ ഫോട്ടോകള്‍ കാജല്‍ അഗര്‍വാള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഹിമാലയത്തിന്റെ മനോഹാരിത കാജല്‍ അഗര്‍വാളിന്റെ ഫോട്ടോകളില്‍ നിന്ന് വ്യക്തമാകും.

മാലിദ്വീപില്‍ നിന്നുള്ള കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ചിരഞ്‍ജീവി നായകനായ ആചാര്യയിലാണ് കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.