എന്താണ് പറയുന്നത് എന്നതിലേ ഉത്തരവാദിത്തമുള്ളൂവെന്ന് കാജല്‍ അഗര്‍വാള്‍.

തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടിയാണ് കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ വര്‍ഷം അവസാനമാണ് വ്യവസായിയും ഡിസൈനറുമായ 
ഗൗതം കിച്‍ലുവുമായി കാജല്‍ അഗര്‍വാള്‍ വിവാഹിതയായിത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ കാജല്‍ അഗര്‍വാളിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോയുടെ ക്യാപ്ഷനാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്.

എന്താണ് പറയുന്നത് എന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമില്ല എന്നാണ് കാജല്‍ അഗര്‍വാള്‍ എഴുതിയിരിക്കുന്നത്. ഒട്ടേറേ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാജല്‍ പറഞ്ഞത് ശരി തന്നെയെന്ന് എല്ലാവരും പറയുന്നു. കാജല്‍ അഗര്‍വാളാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തത്. വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ് കാജല്‍ അഗര്‍വാള്‍

സിംഗപ്പൂരില്‍ മെഴുക് മ്യൂസിയത്തില്‍ ഇടംപിടിച്ച ആദ്യ തെന്നിന്ത്യൻ നടിയാണ് കാജല്‍ അഗര്‍വാള്‍.

മെഴുക് മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് കാജല്‍ അഗര്‍വാളിന്റെ ഭര്‍ത്താവ് ഗൗതം കിച്‍ലുവും എത്തിയിരുന്നു.