തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 30ന് ആണ് വിവാഹിതായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെ വിവാഹ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമനറുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മുംബൈ താജ് ഹോട്ടലില്‍ വെച്ചായിരുന്നു കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും വിവാഹം. വിവാഹ ശേഷം പാര്‍ട്ടി സംഘടിപ്പിച്ച ഈവന്റ് മാനേജ് കമ്പനിക്ക് നന്ദി പറയുകയാണ് ഇപ്പോള്‍ കാജല്‍ അഗര്‍വാള്‍. വിവാഹ ചടങ്ങ് മികച്ച രീതിയില്‍ നടത്തിയെന്ന് കാജല്‍ അഗര്‍വാള്‍ പറയുന്നു. അതിന്റെ സന്തോഷവും കാജല്‍ അഗര്‍വാള്‍ പങ്കുവയ്‍ക്കുന്നു. ഭര്‍ത്താവ് ഗൗതം കിച്‍ലുവിനും ഈവന്റ് മാനേജ് കമ്പനി പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് വിവാഹ നടത്തിപ്പ് ബുദ്ധിമുട്ട് ഉള്ള കാര്യമായിരുന്നുവെന്നാണ് കാജല്‍ നേരത്തെ പറഞ്ഞിരുന്നത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹം കഴിഞ്ഞുള്ള ആദ്യ കര്‍വ ചൗത് കാജലും ഗൌതം കിച്‍ലുവും ആഘോഷമാക്കിയിരുന്നു.