കൊവിഡ് പശ്ചാത്തലത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലെ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലെ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

Scroll to load tweet…

ഈ മാസാദ്യമാണ് തന്‍റെ വിവാഹക്കാര്യം കാജല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൊവിഡ് പശ്ചാത്തലം വിവാഹച്ചടങ്ങിന്‍റെ സന്തോഷത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ജീവിതം ആരംഭിക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്ന് കാജല്‍ കുറിച്ചിരുന്നു. 

Scroll to load tweet…

കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിനു പിന്നാലെ ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെയടക്കം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ കാജല്‍ പങ്കുവച്ചിരുന്നു. ഏറ്റവുമൊടുവില്‍ വിവാഹത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പോസ്റ്റ് ചെയ്തിരുന്നു.#kajgautkitched എന്ന ഹാഷ് ടാഗോടെയായിരുന്നു ചിത്രങ്ങള്‍ ഒക്കെയും.

Scroll to load tweet…

മുംബൈ സ്വദേശിയായ കാജല്‍ അഗര്‍വാള്‍ ക്യൂന്‍ ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുപ്പാക്കി, ജില്ല, വിവേകം, മെര്‍സല്‍ എന്നീ വിജയചിത്രങ്ങളിലൊക്കെ കാജല്‍ അഭിനയിച്ചിരുന്നു.