വിവാദം കൊടുമ്പിരി കൊണ്ടതിന് പിന്നാലെ തന്റെ ഭാ​ഗം വിശദീകരിച്ച് കജോളും രം​ഗത്തെത്തി. 

ബോളിവുഡ് താരം കജോളിനെതിരെ സൈബർ ആക്രമണം. വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നതെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ആണ് ഇത്. കജോൾ ഒരു നേതാവിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരു വിഭാ​ഗത്തെ ഇത് ചൊടിപ്പിക്കുക ആയിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിനെ നടക്കുന്നത്.

"ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും", എന്നാണ് ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ കജോൾ പറഞ്ഞത്. പിന്നാലെ ഒരു വിഭാ​ഗം നടിക്കെതിരെ രം​ഗത്തെത്തുക ആയിരുന്നു. 

Scroll to load tweet…

'കജോൾ സ്‌കൂൾ വിദ്യാഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭർത്താവ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളം'ആണെന്നുമാണ് ഒരു ട്വീറ്റ്. 
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർക്കൊപ്പമുള്ള കജോളിന്റെ ഫോട്ടോകൾ ട്വീറ്റ് ചെയ്തും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. 

'നീങ്ക റെഡിയാ'ന്ന് ഷാരൂഖ് ഖാൻ; ഇത് പൊളിക്കും എന്ന് ആരാധകർ, 'ജവാൻ' വൻ അപ്ഡേറ്റ്

ഒരുവശത്ത് കജോളിനെ എതിർക്കുമ്പോൾ, താരത്തെ പിന്തുണച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. കജോൾ ഒരാളുടെയും പേരോ പാർട്ടിയുടെ പേരോ പറയാതിരുന്നിട്ടും അതെങ്ങനെ നിങ്ങളെ കുറിച്ചാണെന്ന് മനസ്സിലായെന്നാണ് ഇവർ ചോദിക്കുന്നത്. വിവാദം കൊടുമ്പിരി കൊണ്ടതിന് പിന്നാലെ തന്റെ ഭാ​ഗം വിശദീകരിച്ച് കജോളും രം​ഗത്തെത്തി. 

''വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ പറ്റിയും ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശം, രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന ചില മഹത്തായ നേതാക്കൾ നമുക്കുണ്ട്'', എന്നാണ് കജോൾ ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News