Asianet News MalayalamAsianet News Malayalam

ക്ലാസ്സിക്കുകള്‍ക്ക് ഒരിക്കലും പ്രായമാകില്ല, തൊണ്ണൂറുകളിലെ ഫോട്ടോയുമായി കാജോള്‍

ക്ലാസ്സിക്കുകള്‍ക്ക് ഒരിക്കലും പ്രായമാകില്ല എന്ന് കാജോള്‍ തന്നെ അടിക്കുറിപ്പായി എഴുതിയിരിക്കുന്നു.

Kajols throwback picture proves that classics never get old
Author
Mumbai, First Published Feb 27, 2020, 9:59 PM IST

ഹിന്ദി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജോള്‍. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. കാജോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമയ്‍ക്കു പുറത്തെ വിശേഷങ്ങളും കാജോള്‍ പ്രേക്ഷകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. തന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറുടെ ഓര്‍മ്മയുമായി ഒരു ഫോട്ടോ പങ്കുവച്ചതാണ് കാജോളിന്റെ ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

തൊണ്ണൂറുകളില്‍ എടുത്ത ഒരു ഫോട്ടോയാണ് കാജോള്‍ പങ്കുവെച്ചിരിക്കുന്നത്. അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തുമായ ഗൌതം രാജധ്യക്ഷ എടുത്ത ഫോട്ടോയാണ് അത്. ക്ലാസ്സിക്കുകള്‍ക്ക് ഒരിക്കലും പ്രായമാകില്ല എന്ന അടിക്കുറിപ്പും കാജോള്‍ എഴുതിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കാജോളിന്റെ സൌന്ദര്യത്തെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്.

Follow Us:
Download App:
  • android
  • ios