'കളസ ബന്ധിതം' ടൈറ്റിൽ ലോഞ്ച് കൊടുങ്ങല്ലൂരിൽ വച്ച് നടന്നു.

കൗതുകമാർന്ന ടൈറ്റിലോടെ ഒരു പുതിയ സിനിമ കൂടി എത്തുന്നു. 'കളസ ബന്ധിതം' ടൈറ്റിൽ ലോഞ്ച് കൊടുങ്ങല്ലൂരിൽ വച്ച് നടന്നു. പുതുമുഖ സംവിധായകൻ നിഷാദ് കെ. സലീം സംവിധാനം ചെയ്യുന്ന ചിത്രം JJ Castle എന്റർടൈൻമെന്റ്സ്, Kadha Factory എന്നീ ബാനറുകളിൽ ജിദീഷ് ടി. ജെ, ജയൻ ടി.എം, ജെയിംസ് ജോൺ തരംഗ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇവരുടെ ആദ്യനിർമ്മാണ സംരംഭമാണ്. സാങ്കേതിക മികവും മികച്ച താരനിരയും അണിനിരത്തിയാണ് ചിത്രം തുടങ്ങുന്നത്. ജൂലൈ 20ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രമുഖ താരങ്ങളായ വിനീത് തട്ടിൽ, ബിജുക്കുട്ടൻ, സുധീർ പറവൂർ ,ജയശങ്കർ, നന്ദു പൊതുവാൾ, പൗളി വൽസൻ, കുടശനാട് കനകം, ബേബി,ലത ദാസ്, ആർ. ജെ. അഞ്ജലി എന്നിവരെ കൂടാതെ പുതുതലമുറയുടെ ആവേശമായി മാറിയ ബേബി ജീൻ, അബു സലീം, ഫ്രാങ്കോ ഫ്രാൻസിസ്, ഗോവിന്ദ് വി. പൈ, അനു മാർവൻ, അനു സാഫ്,അമൃത വർഷിണി ( തുടരും ഫെയിം ) എന്നിവരും k ലിജു തോമസ്, പ്രജിൻ പ്രതാപ്, റിച്ച് മാൻ, വിഷ്‍ണു റാം, അഭയ് ചിക്കു, ബല്ലാത്ത ജാതി തുടങ്ങിയ പ്രമുഖ ഇൻഫ്ലുവൻസർമാരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

90 'കളിലെ സ്കൂൾ കാലഘട്ടം അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കഥാ സന്ദർഭങ്ങളും നർമ്മ മുഹൂർത്തങ്ങളും ഉള്ള ഒരു നൊസ്റ്റാൾജിക് ഹ്യൂമർ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. ഒരു മുഴുനീള കോമഡി ചിത്രം എന്ന് തന്നെ പറയാം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും ഇതേ സൂചനയാണ് നൽകുന്നത്.

മികവാർന്ന സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന്റെ അണിയറയിൽ. ഛായാഗ്രഹണം. വിഷ്‍ണു നാരായണൻ. ദേശീയ ശ്രദ്ധ നേടിയ എഡിറ്റർ രഞ്ജൻ എബ്രഹാം ചിത്രത്തിന്റെ എഡിറ്റിംഗും, ധുരന്ദർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ് സ്റ്റീവ് കോട്ടൂർ സംഗീത സംവിധാനവും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യർ. ആർട്ട് സജി ജോസഫ്. പ്രോജക്ട് ഡിസൈൻ ഹുസൈൻ കോയ. കാസ്റ്റിംഗ് ഡയറക്ടർ വിഷ്‍ണു വിശ്വനാഥ്. ചീഫ് അസോസിയേറ്റ് അദ്വൈദ്.വി ദിനേഷ്. സംഘട്ടനം ദളപതി രാജ്. ടൈറ്റിൽ ഡിസൈൻ മനു ഡാവിഞ്ചി. വി എഫ് എക്സ് കെ.എസ്.രഘുനാഥ് . മോഷൻ പോസ്റ്റർ അജിത്ത് ഉണ്ണി. പിആർഒ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് സാരംഗ് കെ പി, അഭിനന്ദ് ബാലകൃഷ്‍ണൻ. കൊച്ചി, പാലക്കാട് എന്നീ ലോക്കേഷനുകളിയായി ജൂലൈ 20 നു ഷൂട്ടിംഗ് ആരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക