പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോ. അഭിലാഷ് ബാബു തന്‍റെ അഞ്ചാമത് ഫീച്ചർ സിനിമ പ്രഖ്യാപിച്ചു.

പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോ. അഭിലാഷ് ബാബുവിന്റെ അഞ്ചാമത് ഫീച്ചർ സിനിമ അനൗൺസ് ചെയ്തു. വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണത്തിലൂടെ (ക്രൗഡ് ഫണ്ടിം​ഗ്) നിർമ്മിക്കുന്ന 'കളി കാണും നേരം' എന്ന (What do they know of F who only F know?) സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഒരു പരീക്ഷണാത്മക സോഷ്യോ-പൊളിറ്റിക്കൽ സ്പോർട്സ് മൂവി എന്നാണ് അനൗൺസ്മെൻറ് പോസ്റ്റിൽ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഐ. എഫ്. എഫ്. കെ യിൽ പ്രീമിയർ ചെയ്ത മോക്യുമെൻററി 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' മോസ്കോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത സ്റ്റിൽ ഇമേജ് ഫിലിം 'കൃഷ്ണാഷ്ടമി' മലയാളത്തിലെ ആദ്യത്തെ ഫീച്ചർ ലെങ്ത് വെർട്ടിക്കൽ ഡോക്യുമെൻററി 'സോഷ്യൽ സ്വാമി', ആന്തോളജി സിനിമയായ 'ആലോകം' എന്നിവയാണ് അഭിലാഷ് ബാബു മുൻപ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ. പ്രോജക്ട് ഡിസൈനർ ഷാജി എ ജോൺ, വിഷ്വൽ ആർട്ടിസ്റ്റ് ബിനോയ് വിശ്വനാഥൻ, സ്റ്റോറി ബോര്‍ഡ് രാജേഷ് ബി, പി ആർ ഒ- എ എസ് ദിനേശ്.