കാളിദാസ് ജയറാം അല്‍ഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കുറച്ചുകാലം മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. കാളിദാസ് ജയറാം മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങുമ്പോഴായിരുന്നു അത്തരത്തില്‍ ഒരു വാര്‍ത്ത വന്നത്. എന്നാല്‍ ആ സിനിമ യാഥാര്‍ഥ്യമായില്ല. അതൊരു മ്യൂസിക്കല്‍ സിനിമയായിരുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് ആ സിനിമ നടക്കാതിരുന്നത് എന്ന് അല്‍ഫോൻസ് പുത്രൻ തന്നെ പറയുന്നു.

കാളിദാസ് ജയറാമിനൊപ്പം ഞാൻ ഒരു മ്യൂസിക്കല്‍ സിനിമ ചെയ്യേണ്ടതായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ പ്രൊജക്റ്റ് കുറെക്കാലം നീണ്ടുപോയി. കൂടാതെ കാളിദാസിന് ആ സമയത്ത് ഡേറ്റും ഉണ്ടായില്ല. കാരണം അദ്ദേഹത്തിന് 10 സിനിമകള്‍ ഒന്നിച്ചുവന്നു. എന്റെ ഒരു സിനിമയ്‍ക്കായി കാത്തിരിക്കുന്നതിന് പകരം അവരുമായി മുന്നോട്ടുപോകാൻ താൻ നിര്‍ദ്ദേശിച്ചെന്നും അല്‍ഫോൻസ് പുത്രൻ പറയുന്നു.