Asianet News MalayalamAsianet News Malayalam

കാളിദാസ് ജയറാമിന്റെ ബാക്ക് പാക്കേഴ്‍സ്, റൂട്ട്സിലൂടെ റിലീസ്

കാളിദാസ് ജയറാമിന്റെ സിനിമയുടെ റീലീസ്.

Kalidas Jayaram film release
Author
Kochi, First Published Mar 16, 2021, 7:16 PM IST

കാളിദാസ് ജയറാം നായകനാകുന്ന പുതിയ സിനിമയാണ് ബാക്ക് പാക്കേഴ്‍സ്. ജയരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട കഥാപാത്രമാണ് ചിത്രത്തില്‍ കാളിദാസ് ജയറാമിന്. സിനിമ  ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ ഇന്നുമുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയരിക്കുന്നതും. ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട്  ആളുകള്‍ക്കിടയില്‍ പ്രണയമാണ് സിനിമ പറയുന്നത്. പുതിയ പ്രതീക്ഷകളും മനോഹരമായ സംഗീതവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ. സിനിമയുടെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപോള്‍ റിലീസ് ആകുന്ന വിവരം ജയരാജ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ജയരാജിന്റെ വരികൾക്ക് സച്ചിന്‍ ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സൂരജ് സന്തോഷും അഖില ആനന്ദുമാണ് സിനിമയിലെ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. . കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. രഞ്ജി പണിക്കര്‍, ശിവജിത് പദ്മനാഭന്‍, ജയകുമാര്‍, ശരണ്‍, ഉല്ലാസ് പന്തളം, തോമസ് ജി. കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Follow Us:
Download App:
  • android
  • ios