കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ കാലത്തെ വിരസത മാറ്റാൻ സാമൂഹ്യ മാധ്യമങ്ങളില്‍ വിവിധ ഫോട്ടോകള്‍ ഷെയ്‍തും ക്രിയാത്മകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുമൊക്കെ സമയം കളയുകയാണ് താരങ്ങളടക്കമുള്ളവര്‍. കാളിദാസ് ജയറാം ഷെയര്‍ ചെയ്‍ത ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സാധാരണ ഉപയോഗിക്കാറുള്ള ഒരു ഉദ്ധരണിയാണ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി കാളിദാസ് ജയറാം എഴുതിയിരിക്കുന്നതും.  ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, പക്ഷേ മഴ പെയ്യുന്നതിനും സൂര്യപ്രകാശത്തിനായി കാത്തിരിക്കുകയും ചെയ്യാം എന്നാണ് എഴുതിയിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നതും. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്‍ എന്ന സിനിമയിലെ ഫോട്ടോയും അടുത്തിടെ കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരുന്നു.  പെരേര എന്ന് മഞ്‍ജു വാര്യര്‍ കമന്റിടുകയും മിസ്റ്റര്‍ പെരേര എന്ന് കാളിദാസ് ജയറാം തിരിച്ചുപറയുകയും ചെയ്‍തിരുന്നു.