മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടനാണ് കാളിദാസ് ജയറാം. ജയറാമിന്റെ മകനായ കാളിദാസ് ജയറാം ലോക്ക് ഡൌണ്‍ കാലത്ത് തന്റെ സിനിമകളിലെ അടക്കമുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. കാളിദാസ് ജയറാമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കാളിദാസ് ജയറാം ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും അതിന് നല്‍കിയ കമന്റുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരാള്‍ ഇട്ട കമന്റിന് ചുട്ടമറുപടിയാണ് കാളിദാസ് ജയറാം നല്‍കിയിരിക്കുന്നത്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്‍ എന്ന സിനിമയിലെ ഫോട്ടോയാണ് കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തത്. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. പ്രധാന സ്‍ത്രീ കഥാപാത്രമായി മഞ്‍ജു വാര്യരുമുണ്ട്. അടുത്ത മഴക്കാലത്തിന് മുന്നേയെങ്കിലും ഇറങ്ങുമോയെന്ന് ബ്രിട്ടിഷ് വില്ലൻ എന്ന് പേര് ഇട്ട ഒരാള്‍ കമന്റ് ചെയ്‍തു. താങ്കള്‍ക്ക് തിയേറ്ററില്‍ പോകുകയും കൊവിഡ് പിടിക്കുകയും വേണോ എന്നാണ് മറുപടിയായി കാളിദാസ് ജയറാം ചോദിച്ചത്.