മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്  ചിത്രങ്ങളാണ് സിബിഐ സേതുരാമയ്യര്‍ കേന്ദ്ര കഥാപാത്രമായി വന്നിട്ടുള്ളവ. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ സേതുരാമയ്യര്‍ ആയി എത്തിയിരുന്നത്. ഇന്നും സിബിഐ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുണ്ട്. സേതുരാമയ്യരുടെ പ്രശസ്‍തമായ നടത്തത്തെ അനുകരിച്ച കാളിദാസ് ജയറാമിന്റെ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കാളിദാസ് ജയറാം തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു കടല്‍തീരത്ത് നിന്നുള്ള ഫോട്ടോയാണ് കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സേതുരാമയ്യര്‍ ആയിട്ടുള്ള മമ്മൂട്ടിയുടെ ഭാവവും രൂപവുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചയമുള്ളതാണ്. ഇപ്പോള്‍ പുറകില്‍ കൈകെട്ടി നിന്ന് സേതുരാമയ്യര്‍ പോസ് എന്ന ക്യാപ്ഷനോടെയാണ് കാളിദാസ് ജയറാം ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സേതുരാമയ്യര്‍ സിബിഐ ആയി കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തുന്ന പുതിയ ചിത്രവും ഉടൻ തുടങ്ങാനുള്ള ആലോചനയിലാണ്. കൊലപാതക പരമ്പരയാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. എസ് എൻ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.