നടി അഹാന കൃഷ്‍ണകുമാര്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. അഹാനയെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തി. വിമര്‍ശനവുമുണ്ടായി. അഹാന കൃഷ്‍ണകുമാറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാമും സഹോദരി മാളവിക ജയറാമും. അഹാന കൃഷ്‍ണകുമാറിന്റെ വീഡിയോയ്‍ക്ക് ഡബ്‍സ്‍മാഷുമായാണ് കാളിദാസ് ജയറാമും മാളവിക ജയറാമും രംഗത്ത് എത്തിയത്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ അഹാനയുടെ വീഡിയോ പങ്കുവെച്ചിരുന്നു."

എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന പേരിലായിരുന്നു അഹാന കൃഷ്‍ണകുമാര്‍ വീഡിയോ ചെയ്‍തത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ക്ക് വീഡിയോ സമര്‍പ്പിക്കുന്നുവെന്നായിരുന്നു അഹാന കൃഷ്‍ണകുമാര്‍ പറഞ്ഞത്.  തനിക്ക് എതിരെയുള്ള അശ്ലീല കമന്റുകള്‍ക്ക് എതിരെയൊക്കെയായിരുന്നു അഹാന കൃഷ്‍ണകുമാര്‍ രംഗത്ത് എത്തിയത്.  തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അത് സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് അഹാന ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയായിരുന്നു വിവാദത്തിന് തുടക്കം. തുടക്കത്തില്‍ വലിയ വിമര്‍ശനമുണ്ടായി. പക്ഷേ അഹാന കൃഷ്‍ണകുമാറിന്റെ കുടുംബത്തിന് എതിരെയുള്ള മോശം പരാമര്‍ശങ്ങളുമായും ചിലര്‍ രംഗത്ത് എത്തി.  സൈബര്‍ ബുള്ളിംഗിന് എതിരെ പ്രതികരിച്ച അഹാന കൃഷ്‍ണകുമാറിന്റെ വീഡിയോയ്‍ക്ക് അഭിനന്ദനവുമായി ആണ് ഇപ്പോള്‍ കാളിദാസ് ജയറാമും മാളവിക ജയറാമും രംഗത്ത് എത്തിയത്. നിങ്ങൾ ഒരു സോഷ്യൽ മീഡിയ വെബ്സൈറ്റിൽ എന്നെയും എന്റെ വീട്ടുകാരേയും പച്ച തെറി വിളിച്ചാൽ. അവിടെ ഹോ മോശമായി പോയല്ലോ എന്ന് തോന്നേണ്ടത് എനിക്കല്ല നിങ്ങൾക്കാണ് എന്ന സംഭാഷണമാണ് കാളിദാസ് ജയറാം ഡബ്‍മാഷ് ചെയ്‍തിരിക്കുന്നത്.