Asianet News MalayalamAsianet News Malayalam

കമല്‍ഹാസന്‍റെയും, അമിതാഭ് ബച്ചന്‍റെ കരിയറില്‍ ഇങ്ങനെയൊരു സംഭവം ആദ്യം !

ചിത്രം 11-ാം ദിവസം ആഗോളതലത്തിൽ  900 കോടി കടന്നതായി നിർമ്മാതാക്കളായ വൈജയന്തി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. 

Kalki 2898 AD Becomes Highest-Grossing Film Of Amitabh Bachchan And Kamal Haasan's Career vvk
Author
First Published Jul 11, 2024, 3:29 PM IST

ദില്ലി: സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം  കല്‍ക്കി 2898 എഡി തിയേറ്ററുകളിൽ ഇപ്പോഴും തകര്‍ത്തോടുകയാണ്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച തികഞ്ഞിരിക്കുകയാണ്. ചിത്രത്തിന്‍റെ 14മത്തെ ദിവസം കല്‍ക്കി ഇന്ത്യയിൽ  7.5 കോടിയാണ് ബോക്സോഫീസില്‍ നേടിയിരിക്കുന്നത്. നാഗ് അശ്വന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ മൊത്തം ആഭ്യന്തര കളക്ഷന്‍ ഇതോടെ 536.75 കോടിയായി.

ചിത്രം 11-ാം ദിവസം ആഗോളതലത്തിൽ  900 കോടി കടന്നതായി നിർമ്മാതാക്കളായ വൈജയന്തി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇപ്പോള്‍ 2023-ൽ ലോകമെമ്പാടുമായി 915 കോടി നേടിയ രൺബീർ കപൂറിന്‍റെ അനിമലിന്‍റെ ആജീവനാന്ത കളക്ഷനും കല്‍ക്കി മറികടന്നിരിക്കുകയാണ്.

2017-ൽ ലോകമെമ്പാടുമായി 1788 കോടി നേടിയ എസ്എസ് രാജമൗലിയുടെ ബാഹുബലി 2-ന് ശേഷം പ്രഭാസിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി കൽക്കി 2898 എഡി മാറിയിരിക്കുകയാണ്. കൂടാതെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചന്‍റെയും കമല്‍ഹാസന്‍റെയും കരിയറിലെ തന്നെ അവര്‍ ഭാഗമായ ഏറ്റവും പണം വാരിയ ചിത്രമായിരിക്കുകയാണ് കല്‍ക്കി 2898 എഡി. ആദ്യമായാണ് ഇരുവരും അഭിനയിച്ച ഒരു ചിത്രം 900 കോടി കളക്ഷന്‍ കടക്കുന്നത്. 

10.4 കോടി രൂപ നേടിയ രണ്ടാം തിങ്കളാഴ്ചയില്‍ നിന്നും 75 ശതമാനത്തിലധികം ഇടിവ് നേരിട്ടെങ്കിലും, ചിത്രം ഒറ്റ അക്കത്തിൽ സ്ഥിരമായ കളക്ഷൻ നിലനിർത്തുന്നു  എന്നാണ് റിപ്പോര്‍ട്ട്. ചൊവ്വ മുതൽ ബുധൻ വരെയുള്ള ഇടിവ് ഏകദേശം 14% ആണെന്ന് സാക്നിൽക് റിപ്പോര്‍ട്ട് പറയുന്നത്. 

തുടക്കത്തിൽ, കൽക്കി 2898 എഡി അതിന്‍റെ കളക്ഷനില്‍ ഭൂരിഭാഗവും തെലുങ്ക് പതിപ്പിൽ നിന്നാണ് നേടിയെങ്കിലും ഇപ്പോൾ ഹിന്ദി വിപണിയില്‍ നിന്നാണ് കല്‍ക്കി കൂടുതല്‍ പ്രേക്ഷകരെ നേടുന്നത്. 14-ാം ദിവസം ഹിന്ദി പതിപ്പ് 4.75 കോടിയും തെലുങ്ക് പതിപ്പ് 1.7 കോടിയും നേടി. ഹിന്ദി പതിപ്പ് ഇതുവരെ 229.05 കോടി നേടിയപ്പോൾ തെലുങ്ക് പതിപ്പ് 252.1 കോടി രൂപയാണ് നേടിയത്. 

'ശരിയാണ് ആദ്യപകുതിയില്‍ ലാഗുണ്ട്, പക്ഷെ..': സമ്മതിച്ച് കല്‍ക്കി 2898 എഡി സംവിധായകന്‍

'ഞാൻ നിങ്ങളുടെ ഭാര്യയുമായി പ്രണയത്തിലാണ്' : രാമുവിന്‍റെ ഭാര്യയില്‍ നിന്നും ഉഷ, ഉഷ ഉതുപ്പായ ആ സംഭവം !

Latest Videos
Follow Us:
Download App:
  • android
  • ios