തെന്നിന്ത്യയില്‍ യുവ നായികമാരില്‍ ശ്രദ്ധേയയാണ് കല്യാണി പ്രിയദര്‍ശൻ. സുരേഷ് ഗോപി  നായകനായി അനൂപ് സത്യൻ സംവിധാനം ചെയ്‍ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം നേടിയിരുന്നു കല്യാണി. കല്യാണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ പോസിനെ കുറിച്ച് പറഞ്ഞുള്ള കല്യാണിയുടെ ഫോട്ടോയാണ് ഇപോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കല്യാണി  തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അനൂപ് സത്യൻ  അതിന് കമന്റും എഴുതിയിട്ടുണ്ട്.

കല്യാണി പ്രിയദര്‍ശന്റെ രണ്ട് ഫോട്ടോകളെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. ഒരേ പോസിലുള്ള ഫോട്ടോയാണ് രണ്ടും. പുതിയ പോസ് പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് കല്യാണി പ്രിയദര്‍ശൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഇതേ കാര്യം താൻ പറയാനിരിക്കുകയായിരുന്നുവെന്ന് തമാശയെന്നോണം അനൂപ് സത്യൻ കമന്റും എഴുതിയിരിക്കുന്നു. കല്യാണിയുടെ ക്യാപ്ഷൻ താൻ കണ്ടു. അതുകൊണ്ടാണ് ഇങ്ങനെ കമന്റ് എഴുതുന്നതെന്നും അനൂപ് സത്യൻ വ്യക്തമാക്കി.

തെലുങ്കില്‍ ഹലോ എന്ന സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദര്‍ശൻ വെള്ളിത്തിരയിലെത്തിയത്.  തമിഴില്‍ ഹീറോ എന്ന സിനിമയിലൂടെയും എത്തി. മലയാളത്തില്‍ വരനെ ആവശ്യമുണ്ട് എന്നതു തന്നെയാണ് ആദ്യ ചിത്രം.

മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ് കല്യാണി പ്രിയദര്‍ശന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. മോഹൻലാല്‍ നായകനായ ചിത്രത്തില്‍ പ്രണവ് മോഹൻലാലിന്റെ ജോഡിയായാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കല്യാണി അഭിനയിക്കുന്നത്.