വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കല്യാണി പ്രിയദര്‍ശൻ സൈമ അവാര്‍ഡ് സ്വന്തമാക്കിയത്. 

ഇത്തവണത്തെ സൗത്ത് ഇന്ത്യൻ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‍സില്‍ നേട്ടവുമായി കല്യാണി പ്രിയദര്‍ശനും. 2020ലെ നവാഗത നടിക്കുള്ള അവാര്‍ഡാണ് കല്യാണി പ്രിയദര്‍ശൻ സ്വന്തമാക്കിയത്. അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ കല്യാണി പ്രിയദര്‍ശൻ തന്നെ പങ്കുവെച്ചിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കല്യാണി പ്രിയദര്‍ശൻ അവാര്‍ഡ് സ്വന്തമാക്കിയത്.

View post on Instagram

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ജോഡിയായിട്ടായിരുന്നു കല്യാണി പ്രിയദര്‍ശൻ അഭിനയിച്ചത്. സംവിധായകൻ പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശൻ തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 2017ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായ ഹലോയിലായിരുന്നു കല്യാണി പ്രിയദര്‍ശൻ ആദ്യമായി നായികയായി അഭിനയിച്ചത്. തുടര്‍ന്നും ചില തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച കല്യാണി പ്രിയദര്‍ശൻ ഹീറോ എന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി.

മോഹൻലാലിനെ നായകനാക്കിയുള്ള പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയാണ് കല്യാണി പ്രിയദര്‍ശൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്.