പത്തിൽ തോറ്റത് രണ്ട് വട്ടം, അതോടെ പഠിത്തം നിർത്തി; ശേഷം പടപൊരുതി ഉയരങ്ങൾ കീഴടക്കിയ അക്ഷര ഹാസൻ
കൊറിയോഗ്രാഫറായും അസിസ്റ്റന്റ് ഡയറക്ടറായുമെല്ലാം അക്ഷര സിനിമയിൽ തിളങ്ങി.
മലയാളികൾക്ക് ഉൾപ്പടെ സുപരിചിതയായ താരമാണ് അക്ഷര ഹാസൻ. നടൻ കമൽഹാസന്റെയും നടി സരിഗയുടെയും മകളാണ് അക്ഷര. സഹോദരി ശ്രുതി ഹാസനെ പോലെ അക്ഷരയും വെള്ളിത്തിരയിൽ തന്നെയാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് കൊറിയോഗ്രാഫറായും അസിസ്റ്റന്റ് ഡയറക്ടറായുമെല്ലാം അക്ഷര സിനിമയിൽ തിളങ്ങിയിരുന്നു. ഈ അവസരത്തിൽ തന്റെ വിദ്യാഭ്യാസ കാലത്തെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
പത്താം ക്ലാസിൽ തോറ്റ ആളാണ് താൻ എന്നാണ് അക്ഷര പറഞ്ഞത്. ഗലാട്ട തമിഴിനോട് ആയിരുന്നു നടിയുടെ പ്രതികരണം. "ഹൈ സ്കൂൾ ഡ്രോപ് ഔട്ടായ ആളാണ് ഞാൻ. ചിലർക്ക് പഠിത്തം അങ്ങനെ വരണമെന്നില്ല. എന്നിക്കും അങ്ങനെ തന്നെ. അതിൽ കുഴപ്പമൊന്നും തോന്നിയിട്ടും ഇല്ല. ഞാൻ പത്തിൽ തോറ്റതാണ്. ആദ്യം തോറ്റപ്പോൾ വീണ്ടും ശ്രമിച്ചു. വീണ്ടും തോറ്റും. അന്ന് നാണക്കേട് തോന്നിയിരുന്നു. ഞാൻ വിഡ്ഢി ആണോ എന്നൊക്കെ തോന്നി", എന്ന് അക്ഷര പറഞ്ഞു. ചിലര്‍ക്ക് പഠിപ്പ് വരും. ചിലർക്കത് ഒത്തു വരില്ല. എന്താണോ നിങ്ങള്‍ക്ക് അനുയോജ്യമായത്, അത് കണ്ടെത്തണം. അല്ലാതെ വെറുതെ ഇരിക്കരുത് എന്നാണ് അമ്മ പറഞ്ഞതെന്നും അക്ഷര പറഞ്ഞു.
'നഷ്ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകൾ'; വയനാടിന് ഒരുകോടി രൂപ നൽകി ചിരഞ്ജീവിയും രാംചരണും
"അപ്പയോട് ഇക്കാര്യം പറഞ്ഞു. ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ലെന്ന് പറഞ്ഞു. പഠിത്തം എനിത്ത് പറ്റുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. പക്ഷേ ഞാൻ വെറുതെ ഇരിക്കില്ലെന്നും പറഞ്ഞു. പിന്നെ എന്ത് ചെയ്യും എന്നാണ് അപ്പ ചോദിച്ചത്. കോളേജിൽ പോകണം. സ്കൂൾ പൂർത്തിയാക്കാതെ എങ്ങനെ കോളേജിൽ പോകും എന്നും അപ്പ ചോദിച്ചു. എന്നാൽ സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഡാൻസ് കോഴ്സുണ്ട്. അവിടെ അഡ്മിഷൻ കിട്ടാൻ സ്കൂൾ പൂർത്തിയാക്കണ്ട. അവരുടെ എക്സാം പാസാകണം. പിന്നീട് അതിനുള്ള ശ്രമമായിരുന്നു. ഒടുവിൽ ട്രെയിനിംഗ് കഴിഞ്ഞു എ പ്ലസ് ഒക്കെ കിട്ടി", എന്നും അക്ഷര പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..