വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് വിക്രം(Vikram Movie). കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധനേടി. ജൂൺ മൂന്നിന് ചിത്രം തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ പ്രമോയാണ് ശ്രദ്ധനേടുന്നത്.
തെന്നിന്ത്യയിലെ നാല് നടന്മാര്‍ ഒന്നിച്ചുള്ള വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാമും , തമിഴില്‍ നിന്ന് യുഗി സേതുവും, തെലുങ്കില്‍ നിന്ന് ശ്രീമാനും, കന്നഡയില്‍ നിന്ന് രമേശ് അരവിന്ദുമാണ് വീഡിയോയില്‍ എത്തുന്നത്. ഫോണ്‍ കോളിലൂടെ നാല് പേരും വിക്രം സിനിമയെ പറ്റി സംസാരിക്കുന്നതാണ് പ്രമോയിൽ ഉള്ളത്. വീഡിയോയുടെ അവസാനം കമല്‍ ഹാസന്റെ രംഗവും കാണിക്കുന്നുണ്ട്.
അതേസമയം, വിക്രത്തിൽ സൂര്യ കൂടി എത്തുന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നത്. നടന്റെ കഥാപാത്രമായിരിക്കും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും ചിലപ്പോൾ മൂന്നാം ഭാഗമുണ്ടാകുമെന്നും കമൽ ഹാസൻ അടുത്തിടെ പറഞ്ഞിരുന്നു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം. 'അത് ഇനി ഒരു അഭ്യൂഹമല്ല. സൂര്യ അവിശ്വസിനീയമായ രീതിയിൽ ഒരു അവസാന നിമിഷ അപ്പിയറൻസ് നടത്തുന്നുണ്ട്. അത് തന്നെയായിരിക്കും കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലപ്പോൾ മൂന്നാം ഭാഗത്തിലേക്ക്' കമൽ ഹാസൻ പറഞ്ഞു.

വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്. വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
'ജനഹൃദയങ്ങളിലെ മികച്ച നടന്‍'; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം
പുരസ്ക്കാര തിളക്കം; നന്ദി പറഞ്ഞ് ഹിഷാം അബ്ദുൽ വഹാബും സിത്താര കൃഷ്ണകുമാറും
തിരുവനന്തപുരം: അവാര്‍ഡ് 'ഹൃദയം' ഫാമിലിക്കുള്ളതെന്ന് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ഹിഷാം അബ്ദുൽ വഹാബ്. ഒരുപാട് സന്തോഷമുണ്ടെന്നും ഹൃദയം ഫാമിലിക്കുള്ള അവാര്‍ഡാണിതെന്നും ഹിഷാം പറഞ്ഞു. ദൈവത്തോടും കുടുംബത്തോടും നന്ദി പറയുന്നു. സിനിമ തനിക്ക് തന്നിട്ടുള്ള പുതിയ ജീവിതം വാക്കുകള്‍ക്ക് അതീതമാണെന്നും ഹിഷാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാണെക്കാണെയിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന ഗാനത്തിലൂടെ സിത്താര കൃഷ്ണകുമാറാണ് ഇത്തവണത്തെ മികച്ച ഗായിക.
സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് വര്‍മ്മയ്ക്ക് നന്ദി പറയുന്നതായി സിത്താര പറഞ്ഞു. പാട്ട് എങ്ങനെ വേണമെന്നതില്‍ രഞ്ജിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. സോഫ്റ്റായ അപ്രോച്ച് വേണമെന്ന് പറഞ്ഞിരുന്നു. വിനായക് ശശികുമാറിന്‍റെ വരികളാണ്. പാടുമ്പോള്‍ തന്നെ ചില പാട്ടുകളോട് പ്രത്യേകം ഇഷ്ടം തോന്നും. അങ്ങനെ തോന്നിയൊരു പാട്ടാണിത്. അതിന് പുരസ്കാരം ലഭിക്കുമ്പോള്‍ കൂടുതല്‍ സന്തോഷമെന്നും സിത്താര പറഞ്ഞു. കാണെക്കാണെയിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന ഗാനത്തിനാണ് സിത്താരയെ മികച്ച ഗായികയായി തെരഞ്ഞെടുത്തത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് വര്‍മ്മയാണ് ഈണം കൊടുത്തത്. സിത്താര കൃഷ്ണ കുമാറിന്‍റെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡാണിത്.
