Asianet News MalayalamAsianet News Malayalam

അന്നാ ബെന്നിന്റെ കൊട്ടുകാളി എങ്ങനെയുണ്ട്?, ചിത്രത്തിന്റെ റിവ്യുവുമായി കമല്‍ഹാസൻ

അന്നാ ബെൻ നായികയായ കൊട്ടുകാളിയെ കുറിച്ച് കുറിപ്പുമായി കമല്‍ഹാസൻ.

 

Kamal Haasan reviews Sooris film Kottukkaali hrk
Author
First Published Aug 21, 2024, 5:46 PM IST | Last Updated Aug 21, 2024, 5:46 PM IST

അന്നാ ബെൻ നായികയാകുന്ന തമിഴ് ചിത്രമാണ് കൊട്ടുകാളി. സൂര്യയാണ് കൊട്ടുകാളിയില്‍ നായകനാകുന്നത്. ചലച്ചിത്രോത്സവങ്ങളില്‍ മികച്ച അഭിപ്രായം ഇതിനോടകം ചിത്രം നേടിയിട്ടുണ്ട്. സൂര്യ നായകനാകുന്ന കൊട്ടുകാളി സിനിമ കണ്ട കമല്‍ഹാസനും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

കമല്‍ഹാസൻ സൂര്യ നായകനാകുന്ന കൊട്ടുകാളിയെ കുറിച്ച് എഴുതിയ കുറിപ്പ് ശിവകാര്‍ത്തികേയനാണ് പുറത്തുവിട്ടത്. തമിഴില്‍ ഇനിയും ഇങ്ങനത്തെ നല്ല സിനിമകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് കമല്‍ഹാസൻ എഴുതുന്നു. ഇങ്ങനെ കൊട്ടുകാളി മനോഹരമായ ഒരു സിനിമാ ഭാഷയിലെടുത്തതിന് അഭിനന്ദനമെന്നും കമല്‍ഹാസൻ എഴുതുന്നു. സിനിമയെ അഭിനന്ദിച്ച കമല്‍ഹാസന് നന്ദി പറഞ്ഞാണ് നടൻ ശിവകാര്‍ത്തികേയൻ കത്ത് പുറത്തുവിട്ടത്.

സൂര്യ നായകനായി എത്തുന്ന ചിത്രം സംവിധാനം പി എസ് വിനോദ് രാജാണ്. കൊട്ടുകാളിയുടെ നിര്‍മാണം നടൻ ശിവകാര്‍ത്തികേയനാണ്. ഓഗസ്റ്റ് 23ന് അന്നാ ബെൻ ചിത്രം കൊട്ടുകാളി പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സൂരിയുടെയും അന്നാ ബെന്നിന്റെയും കൊട്ടുകാളി ചിത്രത്തിന്റെ ഛായാഗ്രാഹണം ബി ശക്തിവേലുമാണ് നിര്‍വഹിച്ചത്.

സൂരി നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ ഗരുഡന് ഇന്ത്യയില്‍ മൂന്ന് കോടിയോളം റിലീസിന് മാത്രം നേടാൻ കഴിഞ്ഞിരുന്നു. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഗരുഡൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോഴും ഹിറ്റായിരുന്നു.  ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും വേഷമിട്ട ഗരുഡന്റെ സംഗീതം യുവ ശങ്കര്‍ രാജയും ആണ്.

Read More: ടിക്കറ്റ് വില്‍പന നിരാശപ്പെടുത്തുന്നോ?, വിജയ്‍യുടെ ദ ഗോട്ടിന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios