Asianet News MalayalamAsianet News Malayalam

Indian 2 : 'ഇന്ത്യൻ 2' വരും; ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് കമൽഹാസൻ

1996ലാണ് കമല്‍ഹാസൻ-ശങ്കര്‍ ടീമിന്‍റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം ആ വര്‍ഷത്തിലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു

Kamal Haasan says indian 2 movie shooting starting soon
Author
Chennai, First Published May 26, 2022, 3:56 PM IST

കമൽഹാസൻ(Kamal Haasan) നായകനായി എത്തുന്ന 'വിക്രം' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഈ അവസരത്തിൽ 'ഇന്ത്യൻ 2'വിനെ(Indian 2) കുറിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇന്ത്യൻ 2 ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമ ചെയ്യാൻ തന്നെയാണ് തീരുമാനമെന്നുമാണ് കമൽഹാസൻ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ പുനഃരാരംഭിക്കുമെന്നും നടൻ വ്യക്തമാക്കി. 

രാം ചരൺ നായകനായ 'ആർസി 15' എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ ശങ്കർ ഇപ്പോഴുള്ളതെന്നും കമൽഹാസൻ പറയുന്നു. വിക്രമിന്റെ പ്രമോഷന്റെ ഭാ​ഗമായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു നടൻ. 

2019ലാണ് 'ഇന്ത്യൻ 2'വിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പലകാരണങ്ങളാൽ തുടർന്നുള്ള ഷൂട്ടിം​ഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍  വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

Vikram : 'കഥ മുന്നോട്ട് കൊണ്ടുപോകുന്നത് സൂര്യ'; 'വിക്രം' മൂന്നിന് സാധ്യതയെന്ന് കമൽഹാസൻ

1996ലാണ് കമല്‍ഹാസൻ-ശങ്കര്‍ ടീമിന്‍റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

അതേസമയം, വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.  വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Kamal Haasan : രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തം; രജനികാന്ത് നല്ല സുഹൃത്തെന്ന് കമൽഹാസൻ

Latest Videos
Follow Us:
Download App:
  • android
  • ios