എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസൻ നായകനാകുന്നു.

കമല്‍ഹാസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. 'റൈസ് ടു റൂളെ'ന്ന ടാഗ്‍ലൈനോടെയുള്ള ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്ററില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന കമല്‍ഹാസനാണുള്ളത്.

തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരുന്ന ചിത്രം 'വിക്ര'ത്തിന്റെ വിജയത്തിളക്കത്തിലുള്ള കമല്‍ഹാസന്റെ ഓരോ പുതിയ പ്രൊജക്റ്റും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എസ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഇന്ത്യൻ 2' പൂര്‍ത്തീകരിച്ചാകും കമല്‍ഹാസൻ എച്ച് വിനോദിന്റെ സിനിമയില്‍ ജോയിൻ ചെയ്യുക. ഇതൊരു രാഷ്‍ട്രീയ കഥയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ 'വിക്ര'ത്തിന്റെ അടുത്ത ഭാഗവും പാ രഞ്‍ജിത്തിന്റെ പുതിയ ഒരു പ്രൊജക്റ്റും കമല്‍ഹാസന്റേതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നതും കമല്‍ഹാസനാണ്. പ്രഭാസ് നായകനാകുന്ന ചിത്രത്തിലും കമല്‍ഹാസനുണ്ട്. പ്രൊജക്റ്റ് കെ എന്ന പുതിയ ചിത്രത്തിലാണ് പ്രഭാസിനൊപ്പം കമല്‍ഹാസനെത്തുക.

'തുനിവ്' എന്ന ചിത്രമാണ് വിനോദിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ അജിത്ത് ആയിരുന്നു നായകനായത്. എച്ച് വിനോദായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. റെഡ് ജിയാന്റ് മൂവീസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം. ബോണി കപൂറായിരുന്നു ചിത്രം നിര്‍മിച്ചത്. നായകൻ അജിത്തിന്റെ സ്റ്റൈലിഷ് മാനറിസങ്ങളായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. അജിത്തിനറെ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ പ്രമേയവും.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ മഞ്‍ജു വാര്യരായിരുന്നു തുനിവില്‍ അജിത്തിന്റെ നായികയായി എത്തിയത്. സമുദ്രക്കനിയും ജോണ്‍ കൊക്കനും അജിത്തിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. നിരവ് ഷായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. അജിത്ത് നായകനായ ചിത്രം വിജയമായിരുന്നു.

'ഹോ, എന്താ മഴ', മമ്മൂട്ടിയുടെ ഫോട്ടോ കുത്തിപ്പൊക്കി ആരാധകര്‍

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

YouTube video player