കമല്‍ഹാസൻ നായകനായ ഇന്ത്യൻ 2വിന്റെ ആദ്യ പ്രതികരണങ്ങള്‍.

കമല്‍ഹാസൻ നായകനായി ഇന്ത്യൻ 2 സിനിമ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ് ഷങ്കറാണ്. വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു കമല്‍ഹാസൻ നായകനായ ഇന്ത്യൻ 2. സമ്മിശ്ര പ്രതികരമാണ് കമല്‍ഹാസന്റെ ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

പുതിയ കാലത്ത് ഇന്ത്യൻ 2വിന്റെ കഥയും അവതരണവും സ്വീകരിക്കപ്പെടുമോ എന്നതിലാണ് ആകാംക്ഷ. നായകനായി എത്തിയ കമല്‍ഹാസൻ ചില രംഗങ്ങളില്‍ തിളങ്ങിയിട്ടുണ്ട് എന്നാണ് ഇന്ത്യൻ 2 സിനിമ കണ്ടവര്‍ എഴുതിയിരിക്കുന്നത്. ദൃശ്യ വിസ്‍മയമാണെന്നും അഭിപ്രായപ്പെടുകയാണ് ആരാധകര്‍. ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും സംവിധായകൻ ഷങ്കറിന്റെ മേക്കിംഗും പ്രധാന ആകര്‍ഷണമാണ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തിയപ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.യാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു ഇന്ത്യന്. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.

Read More: അവതാരകയും നടിയും ബിഗ് ബോസ് താരവുമായ അപര്‍ണ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക