വിനായകനും കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും കഥാപാത്രങ്ങളാവുന്ന ചിത്രം വരുന്നു. 2012ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം 'ഐഡി'യിലൂടെ സംവിധായകനായി അരങ്ങേറിയ കമല്‍ കെ എം ആണ് ചിത്രം ഒരുക്കുന്നത്. 'പട' എന്നാണ് പേരിട്ടിരിക്കുന്നത്. ഇ 4 എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് തുടങ്ങി.

കാല്‍ നൂറ്റാണ്ട് മുന്‍പ് കേരളത്തില്‍ മാധ്യമശ്രദ്ധ നേടിയ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എന്നറിയുന്നു. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. വിനയ് ഫോര്‍ട്ട് നായകനാവുന്ന 'തമാശ'യ്ക്ക് ശേഷം സമീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയാണ് ഇത്.