ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്ത് കമല്‍ഹാസൻ. പൊന്നമ്പലത്തിന്റെ രണ്ട് മക്കളുടെ ചികിത്സാ ചിലവും കമൽഹാസൻ ഏറ്റെടുത്തിട്ടുണ്ട് എന്നാണ് വാര്‍ത്ത.

കിഡ്‍നി സംബന്ധമായിട്ടാണ് പൊന്നമ്പലം അസുഖ ബാധിതനായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊന്നമ്പലത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു. വലിയ ബുദ്ധിമുട്ടിലാണ് പൊന്നമ്പലം. പൊന്നമ്പലത്തിന്റെ അവസ്ഥ മനസിലാക്കിയ കമല്‍ഹാസൻ അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകളടക്കം ഏറ്റെടുക്കാൻ തയ്യാറാകുകയായിരുന്നു. കമല്‍ഹാസന്റെ ടീം പൊന്നമ്പലത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. സ്റ്റണ്ട് മാൻ ആയിട്ടായിരുന്നു പൊന്നമ്പലം സിനിമയുടെ ഭാഗമായത്. കമല്‍ഹാസന്റെ അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയിലൂടെ അഭിനേതാവുമായി.