Asianet News MalayalamAsianet News Malayalam

ഇന്ദ്രന്‍സിനൊപ്പം മുരളി ​ഗോപിയും; റിലീസിന് ഒരുങ്ങി 'കനകരാജ്യം'

യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കുന്ന ചിത്രം

kanakarajyam movie starring murali gopy and indrans to reach theatres soon
Author
First Published Jun 26, 2024, 3:39 PM IST

മുരളി ഗോപിയും ഇന്ദ്രൻസും ഒന്നിക്കുന്ന കുടുംബ ചിത്രം 'കനകരാജ്യം' തിയറ്റര്‍ റിലീസിന് ഒരുങ്ങി. ജൂലൈ 5ന് ചിത്രം തിയറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്‍ണ, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. 

കലാസംവിധാനം പ്രദീപ് എം വി, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്‍ണൻ, കോസ്റ്റ്യൂം ഡിസൈൻ പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ സച്ചിൻ സി, ശബ്‍ദ മിശ്രണം എം ആർ രാജാകൃഷ്‍ണൻ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ALSO READ : ടിറ്റോ വിൽസൺ നായകന്‍; 'ഗോഡ്‍സ് ട്രാവൽ' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios