മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്. മുന്‍ കാമുകനും നടനുമായ അധ്യായന്‍ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുമ്പ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മുംബൈ:  താന്‍ ലഹരിമരുന്നിന് അടിമയാണെന്ന് നടി കങ്കണ റണാവത് പറയുന്ന പഴയ ഒരു വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ തന്റെ കഷ്ടപ്പാടുകളും തുടര്‍ന്ന് അക്കാലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതുമാണ് കങ്കണ അഭിമുഖത്തില്‍ പറയുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 

ലഹരി ഉപയോഗിച്ചിരുന്നെന്ന് കങ്കണ സമ്മതിക്കുന്ന വീഡിയോ

View post on Instagram

മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്. മുന്‍ കാമുകനും നടനുമായ അധ്യായന്‍ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുമ്പ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കങ്കണയ്‌ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കുമെന്നും കങ്കണ അറിയിച്ചത്. കെട്ടിടം പൊളിച്ചത് അടക്കം തനിക്കെതിരായ നടപടികളില്‍ പരാതി അറിയിക്കാന്‍ വൈകീട്ട് നാലരയ്ക്ക് കങ്കണ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കാണും