മെയ്യഴകൻ ഓഡിയോ ലോഞ്ചിന് സൂര്യ, വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു
മെയ്യഴകനില്‍ കാര്‍ത്തിയാണ് നായകനാകുന്നത്.
കാര്‍ത്തി നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് മെയ്യഴകൻ. സംവിധായകൻ സി പ്രേം കുമാറാണ്. മെയ്യഴകിന്റെ ഓഡിയോ ലോഞ്ചിനായെത്തുന്ന സൂര്യയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മെയ്യഴകന്റെ നിര്‍മാതാവുമാണ് നായകൻ കാര്‍ത്തികയുടെ സഹോദരനുമായ സൂര്യയെന്ന പ്രത്യേകതയുമുണ്ട്.
സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയാണ് ഇനി സൂര്യയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഓപ്പണിംഗില്‍ മികച്ച കുതിപ്പുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ സൂര്യയുടെ കങ്കുവയെ കുറിച്ച് പ്രവചിക്കുന്നത്. കങ്കുവയിലെ ഗാനത്തിന്റെ ഹിന്ദി പതിപ്പിന്റെ വീഡിയോയ്‍ക്കും മികച്ച സ്വീകാര്യതയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തമിഴകത്തും തെലുങ്കിനും പുറമേ ഹിന്ദിയിലും ചിത്രത്തിന് സ്വീകാര്യത ലഭിക്കും എന്നാണ് പ്രതീക്ഷ.
ചിത്രം കേരളത്തിലെത്തിക്കുന്ന ഗോകുലം മൂവീസാണ്. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് നേരത്തെ സൂചിപ്പിച്ചിരുന്നു. കങ്കുവ 2 2006ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.
Read More: ദ ഗോട്ട് ഓപ്പണിംഗിന് ഉറപ്പിച്ചത് കോടികള്‍, വിദേശത്തെ പ്രീ സെയില്‍ കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക