Asianet News MalayalamAsianet News Malayalam

ദ ഗോട്ട് ഓപ്പണിംഗിന് ഉറപ്പിച്ചത് കോടികള്‍, വിദേശത്തെ പ്രീ സെയില്‍ കണക്കുകള്‍

വിദേശത്തെ ഓപ്പണിംഗില്‍ വിജയ് ചിത്രം ദ ഗോട്ട് ഞെട്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

The GOAT pre sale collection at overseas hrk
Author
First Published Aug 31, 2024, 10:48 AM IST | Last Updated Aug 31, 2024, 10:48 AM IST

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ദ ഗോട്ട്. അതിനാല്‍ വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടിന്റെ ഓരോ അപ്‍ഡേറ്റും ചര്‍ച്ചയാകാറുണ്ട്. വൻ പ്രീ സെയില്‍ ബിസിനസാണ് ചിത്രത്തിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം വൻ ഹിറ്റാകുമെന്നാണ് അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ തെളിയിക്കുന്നത്.

വിദേശത്ത് നിന്നുള്ള പ്രീമിയര്‍ സെയില്‍ 14 കോടി കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വടക്കേ അമേരിക്കയില്‍ ആകെ 3.77 കോടി കവിഞ്ഞു എന്ന റിപ്പോര്‍ട്ടും പ്രചരിക്കുന്നുണ്ട്. യുഎസില്‍ നിലവില്‍ 221 ലൊക്കേഷനിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടത്തുക എന്നാണ് വിവിധ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തിലും പുലര്‍ച്ചെ നാല് മണിക്ക് ഷോ സംഘടിപ്പിക്കും എന്നാണ് ഒരു റിപ്പോര്‍ട്ടും സിനിമ ആരാധകരെ വലിയ ആവേശത്തിലാക്കിയിരുന്നു.

വിജയ് രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു താരവും ആണ് എന്നതിനാല്‍ ആ സ്വീകാര്യതയുമുണ്ട്. ഹിന്ദിയിലടക്കം ഞെട്ടിക്കുന്ന വൻ റിലീസാണ് ദ ഗോട്ടിനുണ്ടാകുക. നിലവില്‍ ഹിന്ദിയില്‍ റിലീസ് 1204 സ്‍ക്രീനുകളില്‍ ആലോചിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തിലും വലിയ ആരാധകരുള്ള ഒരു താരമായതിനാല്‍ റിലീസ് സംസ്ഥാനമൊട്ടാകെ ഏതാണ്ട് 702 സ്‍ക്രീനുകളിലും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവും തിരക്കഥ കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്. ഡി ഏജിംഗ് സാങ്കേതിക വിദ്യയാല്‍ താരത്തെ ചെറുപ്പമാക്കിയതും ഒരു കൗതുകമായി മാറിയേക്കുമെന്നാണ് സിനിമാ ആരാധകര്‍ വിചാരിക്കുന്നത്. ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: ഞങ്ങളുടെ എല്ലാ നഷ്‍ടവും പ്രഭാസ് ചിത്രം നികത്തും, പ്രതീക്ഷകളുമായി നിര്‍മാതാവ് വിശ്വപ്രസാദ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios