കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്‍ട്ര പുരസ്‍കാരം.

നടി കനി കുസൃതിക്ക് അഭിനയത്തിന് അന്താരാഷ്‍ട്ര പുരസ്‍കാരം. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്‍ട്ര പുരസ്‍കാരം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദർശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടി. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാരാഷ്‍ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണി സ്വന്തമാക്കിയിരുന്നു. സജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രമുഖ അഫ്‍ഗാനിസ്ഥാൻ നടി ലീന അലാമും (LEENA ALAM,Shreen of Afghanisthan),അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവ(OLGA KHLASHEVA ) എന്നീ അംഗങ്ങളായ ജൂറിയാണ് ഇമാജിൻ ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിയെ അവാർഡിനായി തെരഞ്ഞെടുത്തത്.