Asianet News MalayalamAsianet News Malayalam

കോർപ്പറേഷൻ ക്ലീനര്‍ക്കൊപ്പം സെൽഫി എടുത്ത് കനിഹ; മനുഷ്യത്വപരമായ പെരുമാറ്റം വളരെ അപൂർവമെന്ന് രാമു

താൻ ഒരു സുഖസൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാൽ സ്നേഹമോ മനുഷ്യത്വപരമായ പെരുമാറ്റമോ വളരെ അപൂർവമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി കനിഹ കുറിക്കുന്നു.
 

kaniha share corporation cleaner photo goes viral
Author
Chennai, First Published Nov 9, 2020, 6:52 PM IST

ലയാളികളുടെ പ്രിയതാരമാണ് കനിഹ. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ താരം ആരാധകരുടെ മനസിൽ ഇടംനേടി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രാമു എന്ന കോർപ്പറേഷൻ ക്ലീനർക്കൊപ്പമുള്ള സെൽഫിയാണ് കനിഹ പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം താരം ഒരു കുറിപ്പും പങ്കുവയ്ക്കുന്നുണ്ട്. ഒരു ഫാൻസി ചിത്രം അല്ല ഇതെന്നും കഴിഞ്ഞ രണ്ടു വർഷമായി താൻ ജീവിക്കുന്ന സ്ഥലത്ത് തൂപ്പുകാരനായി ജോലി ചെയ്യുന്ന ആളാണ് രാമുവെന്നും കനിഹ പറയുന്നു. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ കണ്ടു ചിരിച്ചു കൊണ്ട് ശുഭദിനം ആശംസിച്ചപ്പോൾ രാമു സന്തോഷം കൊണ്ട് കരഞ്ഞു.

താൻ ഒരു സുഖസൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാൽ സ്നേഹമോ മനുഷ്യത്വപരമായ പെരുമാറ്റമോ വളരെ അപൂർവമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി കനിഹ കുറിക്കുന്നു.

തനിക്കും ഇങ്ങനെ ഒരു ചിത്രമെടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ എങ്ങനെ കനിഹയോട് അത് ചോദിക്കും എന്നറിയില്ലായിരുന്നുവെന്നും രാമു പറഞ്ഞു. തന്റെ കണ്ണിൽ രാമുവാണ് യഥാർത്ഥ സെലിബ്രിറ്റി എന്നും നടി കൂട്ടിച്ചേർത്തു. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കനിഹയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Not a fancy pic! Meet Mr Ramu , the corporation cleaner whose been serving my neighborhood for almost 2 years.. This morning when I was out on ma morning walk I just smiled and greeted him a genuine good morning and that got him in tears.He said noone has ever wished him in his life..He said," Amma I don't expect money or any materialistic things but just some humanity and warmth from the people I serve , which I seldom get. " Sometimes all it takes to make someone's day is something as simple as a genuine smile , a wish or a compliment. Ps: before all you start judging this pic,we were wearing masks and removed it for this picture moment! I initiated this pic .In my eyes he's a true celebrity .🥰 #picoftheday #kaniha #smallthingsmatter

A post shared by Kaniha (@kaniha_official) on Nov 8, 2020 at 8:12pm PST

Follow Us:
Download App:
  • android
  • ios