ഇന്ത്യൻ പുരാണകഥാ അത്ഭുതമായ കണ്ണപ്പായെ അസ്പദമാക്കിയുള്ള സിനിമയുടെ ആഗോള റിലീസിന് മുന്നോടിയായി ദുബായിൽ ടീസർ ലോഞ്ച് ചെയ്തു. ശിവഭക്തനായ കണ്ണപ്പന്റെ കഥ പറയുന്ന ചിത്രത്തിൽ വിഷ്ണു മഞ്ചുവാണ് നായകൻ.
ദുബായ്: ഇന്ത്യൻ പുരാണകഥാ അത്ഭുതമായ കണ്ണപ്പായെ അസ്പദമാക്കിയുള്ള സിനിമയുടെ ആഗോള റിലീസിന് മുന്നോടിയായി ദുബായിൽ ടീസർ ലോഞ്ച് ചെയ്തു . മിഡിൽ ഈസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി വോക്‌സ് സിനിമാസിൽ സംഘടിപ്പിച്ച പ്രസ് ലോഞ്ച് ചടങ്ങിൽ സിനിമാ താരങ്ങളും മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഇന്ത്യന്‍ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്റെ യാത്രയുമാണ് ‘കണ്ണപ്പ’ പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നല്‍ നല്‍കി വിഷ്ണു മഞ്ചുവാണ് ചിത്രം നിര്‍മിക്കുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നത്.
മിഡിൽ ഈസ്റ്റിലെ മുൻനിര സിനിമാ പ്രമോഷൻ ഏജൻസിയായ 974 ഇന്റർനാഷണൽ ഇവന്റ്‌സ് ആണ് പരിപാടി സംഘടിപ്പിച്ചത്.സിനിമയുടെ നായകനായ വിഷ്ണു മഞ്ചുവും പ്രധാന പ്രൊഡക്ഷൻ ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സിനിമയുടെ പ്രത്യേക പ്രമോഷണൽ വീഡിയോകളും പുതിയ വിവരങ്ങളും ആദ്യമായി പുറത്ത് വിട്ടു. സിനിമയുടെ കാഴ്ചപ്പാട്, താരനിര, ആഗോള റിലീസ് തന്ത്രം എന്നിവയും ഇവിടെ അവതരിപ്പിച്ചു.
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പാ ഭക്ത കണ്ണപ്പന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ബിഗ് ബജറ്റ് പുരാണ ആക്ഷൻ ചിത്രമാണ് .’എമ്പുരാന്‍’, ‘തുടരും’ തുടങ്ങി സമീപകാലത്തെ ശ്രദ്ധേയമായ വിജയചിത്രങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ എത്തുകയാണ്.
വിഷ്ണു മഞ്ചു നായകനായെത്തുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, മോഹൻ ബാബു, കാജൽ അഗർവാൾ, സരത് കുമാർ, മധുബാല തുടങ്ങിയ പ്രമുഖ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു.


