രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരസഹോദരിമാരാണ് കരീന കപൂറും കരിസ്‍മ കപൂറും. ഇരുവരുടെയും കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് കരീന കപൂര്‍. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പക്ഷേ ഇപ്പോള്‍ ഷെയര്‍ ചെയ്‍ത ഫോട്ടോ ഒരു പ്രത്യേക ഉദ്ദേശ്യത്തിനുള്ളതാണ്. ഇപ്പോള്‍ കൊവിഡ് കാരണം ഉണ്ടായ പ്രതിസന്ധികളുണ്ട്. കുട്ടികളെ ആ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാൻ സഹായം അഭ്യര്‍ത്ഥിച്ചാണ് കരീന കപൂര്‍ കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കുട്ടിക്കാലത്തെ തന്റെ സന്തോഷകരമായ മുഹൂര്‍ത്തങ്ങളില്‍ ചിലത്. അതാണ് ഇന്നത്തെ താൻ ആയി മാറ്റിയെടുത്തിരിക്കുന്നത്. അവരെ സഹായിക്കണം. ഒരുപാട് കുട്ടികള്‍ക്ക് കുട്ടിക്കാലത്തെ സന്തോഷവും ആരോഗ്യവും ഒക്കെ ഇല്ലാതാകുന്നുണ്ട്. കൊവിഡ് 19 കാര്യങ്ങള്‍ ദുരിതത്തിലാക്കുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ യുണിസെഫ് ഉണ്ട്. നിങ്ങളുടെ സന്തോഷകരമായ കുട്ടിക്കാല ഓര്‍മ്മകള്‍ ഷെയര്‍ ചെയ്‍ത് ചൈല്‍ഡ്ഹുഡ് ചലഞ്ചില്‍ പങ്കെടുക്കൂ. ജനിച്ച വര്‍ഷത്തിന് തുല്യമായ പണം യുണിസെഫ് ഇന്ത്യക്ക് നല്‍കാനും കരീന കപൂര്‍ അഭ്യര്‍ത്ഥിക്കുന്നു.