ബോളിവുഡ് താരസുന്ദരിമാരിലൊരാളായ കരീനയുടെ ചാറ്റ് ഷോയിലെത്തിയ ഗസ്റ്റ് കരീനയോട് സൗന്ദര്യ സംബന്ധിയായ ഒരു കിടിലം ചോദ്യം ചോദിച്ചു. കാലുകള്‍ ഷേവ് ചെയ്യാതെ പുറത്തുപോയിട്ടുണ്ടോയെന്നായിരുന്നു ചോദ്യം.
മുംബൈ: ശരീര സൗന്ദര്യത്തിനായി ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളായിരിക്കും. രോമമില്ലാത്ത ശരീരവും നിറവും നിലനിര്‍ത്താനുമായി മണിക്കൂറുകളാണ് ഓരോരുത്തരും ചിലവിടുക. ബോളിവുഡ് താരസുന്ദരിമാരിലൊരാളായ കരീനയുടെ ചാറ്റ് ഷോയിലെത്തിയ ഗസ്റ്റ് കരീനയോട് സൗന്ദര്യ സംബന്ധിയായ ഒരു കിടിലം ചോദ്യം ചോദിച്ചു. കാലുകള്‍ ഷേവ് ചെയ്യാതെ പുറത്തുപോയിട്ടുണ്ടോയെന്നായിരുന്നു ചോദ്യം.
താനൊരു മടിച്ചിയാണെന്നും നിരവധി തവണ കാലുകള്‍ ഷേവ് ചെയ്യാതിരുന്നിട്ടുണ്ടെന്നുമായിരുന്നു കരീനയുടെ മറുപടി. എന്നാല്‍ ഷൂട്ടിന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ ചെയ്യേണ്ടി വരുമെന്നും കരീന പറഞ്ഞു. രോമമുള്ള കാലുകള്‍ തന്‍റെ പ്രൊഫഷന് ബുദ്ധിമുട്ടാണെന്നും കരീന പറഞ്ഞു. അതേസമയം ആഴ്ചകളോളം മേല്‍ച്ചുണ്ട് ബ്ലീച്ച് ചെയ്യാതെ പുറത്ത് പോയിട്ടുണ്ടെന്നും കരീന പറഞ്ഞു.
