ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ.
തമിഴ് താരം കാർത്തി നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘സുല്‍ത്താന്റെ’ ടീസർ പുറത്തിറങ്ങി. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.
ലാൽ, ഹരീഷ് പേരടി, നെപ്പോളിയൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഏപ്രിൽ ആദ്യം ചിത്രം തിയറ്ററുകളിലെത്തും. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ.
