തഗ് ലൈഫിലേക്കും നയൻതാരയെ പരിഗണിച്ചിരുന്നു. 

തമിഴകത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് നയൻതാര. ഉലകനായകൻ കമല്‍ഹാസൻ നായകനായി മണിരത്‍നത്തിലുള്ള സംവിധാനത്തില്‍ തഗ് ലൈഫില്‍ നായികയായി നയൻതാരയെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രതിഫലത്തെ ചൊല്ലി നയൻതാര ചിത്രത്തില്‍ നിന്ന് പിൻമാറി. തഗ് ലൈഫിനു പുറമേ മറ്റൊരു ചിത്രത്തില്‍ നായികയാകാനും നയൻതാര തയ്യാറാകാതിരുന്നത് പ്രതിഫലം സംബന്ധിച്ച് തീരുമാനം എത്താതിരുന്നതിനാലാണെന്നാണ് റിപ്പോര്‍ട്ട്.

തഗ് ലൈഫിനായി നയൻതാര 12 കോടി പ്രതിഫലം ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് നല്‍കാൻ കമല്‍ഹാസൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് സാധിക്കുമായിരുന്നു. ആ സാഹചര്യത്തില്‍ നയൻതാര പിൻമാറുകയായിരുന്നു. തൃഷയെയയാണ് നായികയായി പിന്നീട് പ്രഖ്യാപിച്ചത്.

നേരത്തെ പയ്യ എന്ന ഒരു ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയാകാനും പരിഗണിച്ചത് നയൻതാരയെയായിരുന്നു. കാര്‍ത്തി നായകനായി 2010ലെത്തിയ പയ്യയുടെ സംവിധായകൻ എൻ ലിംഗുസാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നയൻതാര പ്രതിഫലം കുറയ്‍ക്കാത്തതിനാല്‍ തമന്നയെ ചിത്രത്തില്‍ നായികയാക്കുകയായിരുന്നു എന്നും എൻ ലിംഗുസാമി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ആര്‍ മധി പയ്യെയുടെ ഛായാഗ്രാഹകനുമായെത്തിയ ചിത്രം അക്കാലത്ത് വൻ ഹിറ്റായി മാറിയിരുന്നു എന്നതിനാല്‍ നയൻതാരയ്‍ക്ക് ആ വേഷം നിരസിച്ചത് നഷ്‍ടവുമായി.

രംഗരയ ശക്തിവേല്‍ നായകര്‍ എന്നാണ് ചിത്രത്തില്‍ നടൻ കമല്‍ഹാസൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ആക്ഷനും പ്രധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കും കമല്‍ഹാസന്റെ തഗ് ലൈഫ് എന്നാണ് വ്യക്തമാകുന്നത്. സമീപകാലത്തെ മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച അൻപറിവാണ് കമല്‍ഹാസന്റെ തഗ് ലൈഫിലും സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. കമല്‍ഹാസൻ രംഗരയ ശക്തിവേല്‍ നായകറാകുന്ന ചിത്രം തഗ് ലൈഫിന്റെ ഒരു പ്രത്യേകത സംഗീതം എ ആര്‍ റഹ്‍മാൻ എന്നതാണ്.

Read More: ആദ്യം നായിക മഹിമയായിരുന്നില്ല, ഷെയ്‍ന്‍ ചിത്രത്തില്‍ എത്തേണ്ടിയിരുന്നത് ആ യുവ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക