കാര്‍ത്തി നായകനാകുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്.
വൻ വിജയങ്ങളുടെ തിളക്കത്തിലാണ് ഇപ്പോള്‍ കാര്‍ത്തി. അതുകൊണ്ടുതന്നെ കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രമായ 'സര്‍ദാറി'ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. പിഎസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായ 'സര്‍ദാറി'ന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. . ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
തകര്‍പ്പൻ വിജയങ്ങള്‍ നേടിയ 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്‍ത ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.
Read More: മുരളി ഗോപിക്കു പകരം ബോളിവുഡ് റീമേക്കില്‍ ആര്? നടനെ പ്രഖ്യാപിച്ച് 'ദൃശ്യം 2' അണിയറക്കാര്‍
